News

....................................................................................................................................................................
munnar-spltribunal മൂന്നാര്‍ ട്രിബ്യൂണല്‍ പ്രവര്‍ത്തനം അട്ടിമറിക്കപ്പെട്ടു

ഇടുക്കി: അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കാന്‍ സ്ഥാപിതമായ മൂന്നാര്‍ ട്രിബ്യൂണലിന്‍റെ പ്രവര്‍ത്തനം അട്ടിമറിക്കപ്പെട്ടു. ട്രിബ്യൂണലിന്‍റെ പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷം പിന്നിടുന്പോഴും അഞ്ച് കേസുകളില്‍ മാത്രമാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കാനായത്. അന്യാധീനപ്പെട്ട ഒരു തുണ്ട് സര്‍ക്കാര്‍ ഭൂമി പോലും പിടിച്ചെടുക്കാന്‍ ട്രിബ്യൂണലിനായില്ലെങ്കിലും കേസ് നടത്തിപ്പിനായി കോടികളുടെ സാന്പത്തിക ധൂര്‍ത്താണ് ട്രിബ്യൂണലില്‍ നടക്കുന്നത്.

blackmail-case__small മനുഷ്യാവകാശ കമ്മീഷനു ബ്ലാക്ക്മെയില്‍ കേസ് പ്രതികളുടെ പരാതി

കൊച്ചി: പോലീസ് പീഡിപ്പിച്ചെന്ന് ആരോപിച്ച് കൊച്ചി ബ്ലാക്മെയിലിംഗ് കേസിലെ പ്രതികളായ ബിന്ധ്യാസും റുക്സാനയും മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കി. പോലീസ് തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതികള്‍ക്ക് ലഭിക്കേണ്ട മനുഷ്യാവകാശങ്ങള്‍ തങ്ങള്‍ക്കു നിഷേധിച്ചെന്നും ഇരുവരും നല്‍കിയ പരാതിയില്‍ അറിയിച്ചു. അതേസമയം, പ്രത്യേക അന്വേഷണസംഘം ശരത്ചന്ദ്രപ്രസാദിന്‍റെ മൊഴി രേഖപ്പെടുത്തി. കൊച്ചി അസിസ്റ്റന്‍റ് കമ്മീഷണര്‍ റെക്സ് ഗോപിയാണ് മൊഴി രേഖപ്പെടുത്തിയത്. തന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഇപ്പോള്‍ നടക്കുന്നത് മാധ്യമവിചാരണയാണെന്നും ശരത്ചന്ദ്രപ്രസാദ് മൊഴിയില്‍ പറയുന്നു. […]

ocbanknursesiraq ഇറാക്ക് പലായനം: നഴ്സുമാരുടെ വായ്പ എഴുതിത്തള്ളണം

തിരുവനന്തപുരം: ഇറാക്കില്‍നിന്ന് മടങ്ങിയെത്തിയ നഴ്സുമാരുടെ വിദ്യാഭ്യാസ വായ്പയുടെ പലിശ എഴുതിത്തളളണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വായ്പാ തുകയേക്കാള്‍ പലിശ അടച്ചവരുടെ വായ്പ തന്നെ എഴുതിത്തളളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ അടുത്തമാസം 8ന് ബാങ്കുകളുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Adoorprakash മൂന്നാര്‍: കയ്യേറ്റം തുടര്‍ന്നവര്‍ക്കെതിരേ നടപടി

ന്യൂഡെല്‍ഹി: മൂന്നാറില്‍ രണ്ടാംഘട്ടത്തിലും കയ്യേറ്റം ഉണ്ടായതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് റവന്യുമന്ത്രി അടൂര്‍ പ്രകാശ്. ചിലരുടെ സ്വാധീനം ഉപയോഗിച്ചാണ് കയ്യേറ്റം നടന്നിരിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ വിമുഖത കാട്ടിയിട്ടുണ്ടെങ്കില്‍ പരിശോധിക്കും. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

mukkom-orphanage കുട്ടിക്കടത്ത്: രേഖകള്‍ വ്യാജം

കൊച്ചി: കുട്ടിക്കടത്തുകേസില്‍ മുക്കം അനാഥാലയത്തില്‍നിന്ന് കണ്ടെടുത്ത രേഖകള്‍ വ്യാജമെന്ന് ക്രൈംബ്രാഞ്ച്. കുട്ടികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവ വ്യാജമാണ്. ഡിവിഷന്‍ വീഴ്ച ഒഴിവാക്കാനാണ് മറ്റുസംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കൊണ്ടുവരുന്നത്. അനാഥാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നത് ധനസഹായത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കുട്ടികളെ ലൈംഗിക ചൂഷണത്തിനോ ബാലവേലയ്ക്കോ ഉപയോഗിക്കുന്നതിന് തെളിവില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

pattoorland പാറ്റൂര്‍ ഭൂമി വിവാദം: ഫ്ളാറ്റ് നിര്‍മ്മാണത്തിന് സ്റ്റേ

തിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഭൂമിയിലെ ഫ്ളാറ്റ് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ലോകായുക്ത ഉത്തരവിട്ടു.വിവാദ ഭൂമിയിടപാടിനെപ്പറ്റി അന്വേഷിക്കാന്‍ അമിക്കസ്ക്യൂറിയെ നിയോഗിച്ചു.ഉദ്യോഗസ്ഥതലത്തിലെ അഴിമതിയെപ്പറ്റി വിജിലന്‍സ് എഡിജിപിയുടെ നേതൃത്ത്വത്തിലുളള പ്രത്യേക സംഘം അന്വേഷണം നടത്തും. വിഷയത്തില്‍ മുന്‍ റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,ചീഫ് സെക്രട്ടറി ഇ.കെ ഭരത്ഭൂഷന്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് പ്രാഥമികാന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടത്. അന്വേഷണത്തില്‍ ലോകായുക്തയെ സഹായിക്കാനായി ഹൈക്കോടതി അഭിഭാഷകനായ കെ.ബി പ്രദീപിനെയാണ് ചുമതലപ്പെടുത്തിയത്.ഡിവിഷന്‍ ബഞ്ചിന്‍റേതാണ് ഉത്തരവ്.ഭൂമി ഇടപാടുമായി […]

About Jeevan TV

Jeevan Programmes

 Resources

 Jeevan TV

© Jeevan TV All rights reserved.