Sports News

CWG: ഹര്‍പ്രീതിന് വെള്ളി; ഇന്ത്യ ആറാമത്


ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പത്താം സ്വര്‍ണം. 74 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സുശീല്‍കുമാറിനാണ് സ്വര്‍ണം. വനിതകളുടെ 48 കിലോ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഇന്ന് സ്വര്‍ണം നേടിയിരുന്നു. ഷൂട്ടിംഗില്‍ ഇന്ത്യ ഇന്നലെ മൂന്ന് മെഡലുകള്‍ നേടി. 50 മീറ്റര്‍ എയര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ രജ്പുതിന് വെള്ളിയും ഗഗന്‍ നരംഗിന് വെങ്കലവും ലഭിച്ചു. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍പിസ്റ്റളില്‍ ഇന്ത്യയുടെ ഹര്‍പ്രീത് സിംഗിന് വെള്ളി ലഭിച്ചു. 10 സ്വര്‍ണമുള്‍പ്പടെ […]

Continue reading...

ഇന്ത്യ പിന്തളളപ്പെട്ടു


ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. 50 മീറ്റര്‍ റൈഫിള്‍ പുരുഷ വിഭാഗം യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്കായി ഗഗന്‍ നരംഗും എസ്. രജപുത്തും ഇറങ്ങും. അതേ സമയം പോയിന്‍റ് നിലയില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.30 സ്വര്‍ണ്ണവുമായി ഓസ്ട്രേലിയയാണ് മെഡല്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത്.

Continue reading...

CWG: ഇന്ത്യക്ക് 7 സ്വര്‍ണ്ണം; നാലാം സ്ഥാനം


ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഏഴാം സ്വര്‍ണ്ണം. ഷൂട്ടിംഗില്‍ 50 മീറ്റര്‍ പിസ്റ്റളില്‍ ജിത്തു റായിയാണ് സ്വര്‍ണ്ണം നേടിയത്. ഗുരുപാല്‍ സിംഗ് ഈയിനത്തില്‍ വെള്ളി നേടി. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ ഗഗന്‍ നരംഗ് വെള്ളി നേടി. അതേസമയം വനിതാ ഹോക്കി, ടേബിള്‍ ടെന്നീസ് എന്നീയിനങ്ങളില്‍ ഇന്ത്യക്ക് ശോഭിക്കാനായില്ല. മെഡല്‍നിലയില്‍ 7 സ്വര്‍ണവുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.

Continue reading...

ഇന്ത്യ അഞ്ചാമത്; ഇന്ന് 7 ഇനങ്ങളില്‍


ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഇന്ന് 7 ഇനങ്ങളില്‍ കളത്തിലിറങ്ങും. ഹാമ്മര്‍ ത്രോ, ബാഡ്മിന്‍റണ്‍, ബോക്സിംഗ്, വനിതകളുടെ ഹോക്കി, ഷൂട്ടിംഗ്, സ്ക്വാഷ്, ടേബിള്‍ ടെന്നീസ്, ഭാരോദ്വഹനം എന്നി ഇനങ്ങളിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അതേസമയം ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുകയാണ്. ഇന്ത്യ 6 സ്വര്‍ണ്ണവുമായി അഞ്ചാം സ്ഥാനത്താണ്. നാലാം ദിനമായ ഞായറാഴ്ച ഇന്ത്യക്ക് ഒരു വെള്ളികൂടി ലഭിച്ചു. വനിതകളുടെ ഷൂട്ടിംഗ് ഡബിള്‍ട്രാപ്പില്‍ ശ്രേയസ് സിംഗാണ് വെള്ളി നേടിയത്. ഇംഗ്ലണ്ടിന്‍റെ […]

Continue reading...

About Jeevan TV

Jeevan Programmes

 Resources

 Jeevan TV

© Jeevan TV All rights reserved.