International News

ഗസ: മരണസംഖ്യ 1300 കവിഞ്ഞു


കെയ്റൊ: ഗാസയിലെ യു.എന്‍. അഭയാര്‍ത്ഥി ക്യാന്പിന് നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. സംഭവം നികൃഷ്ടമാണെന്ന് യുഎന്‍ സെക്രട്ടറിജനറല്‍ ബാന്‍കി മൂണ്‍ പറഞ്ഞു. കുഞ്ഞുങ്ങളുടെ നേര്‍ക്കുള്ള ആക്രമണം ന്യായീകരിക്കാനാവില്ലെന്ന് അമേരിക്കയും പ്രതികരിച്ചു. വടക്കന്‍ ഗാസയിലെ യു.എന്‍ സ്കൂളില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ജബല്യ അഭയാര്‍ത്ഥി ക്യാന്പിന് നേരെയാണ് ഇസ്രയേല്‍ ബുധനാഴ്ച ആക്രമണം നടത്തിയത്. 3000ത്തോളം പേരാണ് ഇവിടെ അഭയം തേടിയിരുന്നത്. ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും 90 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും […]

Continue reading...

നാലു മണിക്കൂര്‍ വെടിനിര്‍ത്തല്‍


ജറുസലേം: ഗാസയില്‍ ഇസ്രയേല്‍ അധിനിവേശം രൂക്ഷമായ സാഹചര്യത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. നാല് മണിക്കൂര്‍ വെടിനിര്‍ത്തുമെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കിയിരിക്കുന്നത്. വെടിനിര്‍ത്തലിന്‍റെ പരിധിയില്‍ നിന്ന് ഏഴ് ജില്ലകളെ ഒഴിവാക്കിയതായും ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്.

Continue reading...

ലിബിയ: സൈനികവിമാനം വീഴ്ത്തി


ട്രിപ്പോളി: ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ വിമതരും സൈന്യവും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്. ബെംഗ്ഷാസിയില്‍ സൈനികവിമാനം വിമതര്‍ വെടിവച്ചിട്ടു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ചു രക്ഷപെടുകയായിരുന്നു. പോരാട്ടം രൂക്ഷമായതിനെ തുടര്‍ന്ന് ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഹോളണ്ട് എന്നീ രാജ്യങ്ങളും ലിബിയയിലെ നയതന്ത്ര കാര്യാലയങ്ങള്‍ അടച്ചുപൂട്ടി.

Continue reading...

ഗാസ: 128 പലസ്തീനികളെക്കൂടി വധിച്ചു


ജെറുസലെം: ഇസ്രയേല്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണം കൂടുതല്‍ രൂക്ഷമായി. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 128 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1200 കടന്നു. ആക്രമണത്തില്‍ ഗാസയിലെ ഏക പവര്‍പ്ലാന്‍റ് തകര്‍ന്നതിനാല്‍ സ്ഥലത്തെ വ്യൈുതിബന്ധം താറുമാറായി. ജലവിതരണവും താളംതെറ്റിയ അവസ്ഥയിലാണെന്ന് പലസ്തീന്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നീണ്ട യുദ്ധത്തിന് തയ്യാറെടുക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യത്തോട് ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഗാസയില്‍ ആക്രമണം രൂക്ഷമായിരിക്കുന്നത്.

Continue reading...

About Jeevan TV

Jeevan Programmes

 Resources

 Jeevan TV

© Jeevan TV All rights reserved.