Awards

awards

ജീവന്‍ ടിവിക്ക്‌ 2013ല്‍ ലഭിച്ച അവാര്‍ഡുകള്‍

1, കൊല്ലം പുത്തൂര്‍ മിനിമോള്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ മാധ്യമ അവാര്‍ഡ്‌- എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ പിജെ ആന്‍റണിക്ക്‌

2, കേരള സിറ്റിസണ്‍ ഫോറം അക്ഷര പ്രതിഭാ പുരസ്‌കാരം (സീനിയര്‍ ന്യൂസ്‌ എഡിറ്റര്‍ ബാബു വെളപ്പായക്ക്‌)

3, ടെലിവിഷന്‍ പ്രാഗ്രാംസ്‌ കൗണ്‍സിലും ദുബായ്‌ മീഡിയ ക്ലബ്ബും ചേര്‍ന്ന്‌ നല്‍കുന്ന ടെലിവിഷന്‍ അവാര്‍ഡുകള്‍-

4, മികച്ച വാര്‍ത്താധിഷ്‌ഠിത പരിപാടി (കാഴ്‌ച്ചപ്പതിപ്പ്‌- ലാലൂരിലെ പട്ടികള്‍) ,അവതാകരന്‍ ന്യൂസ്‌ എഡിറ്റര്‍ എംഎസ്‌ ബനേഷ്‌

5, മികച്ച പ്രവാസി പരിപാടി ഗള്‍ഫ്‌ ന്യൂസ്‌ വീക്ക്‌ അവാര്‍ഡ്‌, അവതാരക ചീഫ്‌ ന്യൂസ്‌ പ്രാഡ്യൂസര്‍ സുബിതാ സുകുമാര്‍

6, മികച്ച സീരിയല്‍, കനല്‍പ്പൂവ്‌

7, ഭരണിക്കാവ്‌ ശിവകുമാര്‍ സ്‌മാരക ട്രസ്റ്റിന്റെ മികച്ച എന്റര്‍ടെയ്‌ന്‍മെന്റ്‌ അവാര്‍ഡ്‌ -ന്യൂസ്‌ എഡിറ്റര്‍ എംഎസ്‌ ബനേഷ്‌ സംവിധാനം ചെയ്യുന്ന നെറ്റിസണ്‍ ജേണലിസ്റ്റ്‌

8, സംസ്ഥാനയുവജനക്ഷേമ വകുപ്പിന്റെ മികച്ച യുവജനപ്രവര്‍ത്തകഌളള പുരസ്‌കാരം ജീവന്‍ ടിവി കോതമംഗലം സ്‌ട്രിംഗര്‍ സിജോ വര്‍ഗീസ്‌

BABUVELAPPAYAകേരള സിറ്റിസണ്‍ ഫോറം അവാര്‍ഡ്‌

കേരള സിറ്റിസണ്‍ ഫോറം അവാര്‍ഡ്‌– 2013 ജീവന്‍ ടി.വി സീനിയര്‍ ന്യൂസ്‌ എഡിറ്റര്‍ ബാബു വെളപ്പായയ്‌ക്ക്‌ കേരള സിറ്റിസണ്‍ ഫോറത്തിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാധ്യമരംഗത്തെ അക്ഷര പ്രതിഭാ പുരസ്‌കാരത്തിന്‌ ജീവന്‍ ടി.വി സീനിയര്‍ ന്യൂസ്‌ എഡിറ്റര്‍ ബാബു വെളപ്പായ അര്‍ഹനായി. ധനമന്ത്രി കെ.എം മാണിക്ക്‌ രാഷ്ട്രരത്‌ന പുരസ്‌കാരവും, ടി.എന്‍ പ്രതാപന്‌ ഹരിതരത്‌നാ പുരസ്‌കാരവും സമ്മാനിക്കും. പ്രവാസി പ്രതിഭ രത്‌ന പുരസ്‌കാരത്തിന്‌ എം.എ യൂസഫലിയെയും, മാനവശ്രഷ്‌ഠ പുരസ്‌കാരത്തിന്‌ ഫാദര്‍ ഡേവിസ്‌ ചിറമ്മേലിനെയും തെരഞ്ഞെടുത്തു. ഏപ്രില്‍ ആദ്യവാരം തൃശ്ശൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന്‌ കേരള സിറ്റിസണ്‍ ഫോറം പ്രസിഡന്റ്‌ പി.എം ഷാഹുല്‍ഹമീദ്‌ മാസ്റ്റര്‍ അറിയിച്ചു. ആര്‍ട്ടിസ്റ്റ്‌ സുരേഷ്‌ ഡാവിഞ്ചി രൂപകല്‍പ്പന ചെയ്‌ത ശില്‍പ്പവും 10,111 രൂപയും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌. കെഎം റോയി ചെയര്‍മാനായ ജൂറിയാണ്‌ പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്‌. ഡോ.ത്രസ്യ ഡയസ്‌, അഡ്വ. ജോബി പുളിക്കന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

MS Banesh Photo9. മികച്ച വിനോദ പരിപാടിക്കുളള അവാര്‍ഡ്‌- എം.എസ്‌. ബനേഷിന്‌ 

മികച്ച വിനോദ പരിപാടിക്കുളള അവാര്‍ഡ്‌- എം.എസ്‌. ബനേഷിന്‌ തെക്കന്‍സ്റ്റാര്‍ ദിനപ്പത്രത്തിന്റെ സിനിമാ ടെലിവിഷന്‍ സാമൂഹ്യസേവന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ടെലിവിഷനിലെ മികച്ച വിനോദപരിപാടിക്കുളള അവാര്‍ഡിന്‌ ജീവന്‍ ടിവിയിലെ നെറ്റിസണ്‍ ജേര്‍ണലിസ്റ്റിന്റെ സംവിധായകനായ എം.എസ്‌ ബനേഷ്‌ അര്‍ഹനായി. രാഷ്‌ട്രീയകര്‍മശ്രഷ്‌ഠ പുരസ്‌കാരം മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാലിഌം ലഭിച്ചു. ലോകമെങ്ങും നടക്കുന്ന സംഭവങ്ങള്‍ പ്രക്ഷകരില്‍ നിന്ന്‌ സ്വീകരിച്ച്‌ അവയെ ജിജ്ഞാസാഭരിതമായി എഡിറ്റ്‌ ചെയ്‌ത്‌ കുടുംബപ്രക്ഷകര്‍ക്ക്‌ മുമ്പില്‍ എത്തിക്കുന്നതിലെ മികവാണ്‌ നെറ്റിസണ്‍ ജേര്‍ണലിസ്റ്റിനെ അവാര്‍ഡിനര്‍ഹമാക്കിയതെന്ന്‌ ജൂറി വിലയിരുത്തി. 2012 ലെ രാഷ്‌ട്രീയ കര്‍മശ്രഷ്‌ഠ പുരസ്‌കാരം ബി.ജെ.പി നേതാവ്‌ ഒ രാജഗോപാലിഌം ചലച്ചിത്ര പ്രതിഭ പുരസ്‌കാരം നടന്‍ ദേവഌം ലഭിച്ചു. മാധ്യമരത്‌ന പുരസ്‌കാരത്തിന്‌ മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫ്‌ ജി.ശേഖരന്‍ നായര്‍ അര്‍ഹനായി. മധുപാല്‍ സംവിധാനം ചെയ്‌ത ഒഴിമുറി മികച്ച ചിത്രത്തിഌം സംവിധായകഌമുളള അവാര്‍ഡ്‌ നേടി. ഇതിലെ അഭിനയത്തിന്‌ ലാല്‍ മികച്ച നടനായും സെല്ലുലോയിഡില്‍ അഭിനയിച്ച ചാന്ദ്‌നി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര സംവിധായകന്‍ ബാലു കിരിയത്തിന്റെ അധ്യക്ഷതയിലുളള ജൂറിയാണ്‌ അവാര്‍ഡ്‌ ജേതാക്കളെ തെരഞ്ഞെടുത്തത്‌.

 

മികച്ച പരിസ്ഥിതി റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം

ദേശീയ പരിസ്ഥിതി കോണ്‍ഗ്രസ്സിന്റെ മികച്ച പരിസ്ഥിതി റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം റിപ്പോര്‍ട്ടര്‍ കെ.ബി. ശ്യാമപ്രസാദിന്‌. കൊച്ചി കടമ്പ്രയാറിന്റെ തീരത്തെ അനധികൃത കൈയ്യേറ്റത്തെക്കുറിച്ചുള്ള വാര്‍ത്തയാണ്‌ ശ്യാമപ്രസാദിനെ പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയത്‌.

 

 

 

MS Banesh Photo 1അടൂര്‍ഭാസി ടെലിവിഷന്‍ അവാര്‍ഡ്‌ (മികച്ച ഡോക്യുമെന്ററി)- എം.എസ്‌. ബനേഷിന്‌

അടൂര്‍ഭാസി ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ഡോക്യുമെന്ററി പരമ്പരയ്‌ക്കുള്ള അവാര്‍ഡ്‌ ജീവന്‍ ടിവി ന്യൂസ്‌ എഡിറ്റര്‍ എംഎസ്‌ ബനേഷ്‌ സംവിധാനം ചെയ്യുന്ന കാഴ്‌ച്ചപ്പതിപ്പിന്‌ ലഭിച്ചു. മികച്ച ജനപ്രിയ അവതാരകനായി സുരേഷ്‌ ഗോപിയെയും മികച്ച ടെലിഫിലിം നടിയായി സോനാനായരെയും തെരഞ്ഞെടുത്തു. അടൂര്‍ഭാസി രത്‌ന പുരസ്‌കാരങ്ങള്‍ക്ക്‌ ജോണ്‍ മുണ്ടക്കയം, രാജന്‍ പൊതുവാള്‍, അനില്‍ നമ്പ്യാര്‍, ദീപക്‌ ധര്‍മ്മടം, ശരത്‌ ചന്ദ്രന്‍ എന്നിവര്‍ അര്‍ഹരായി. മേയ്‌ 17ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന അടൂര്‍ഭാസി ടെലിവിഷന്‍ അവാര്‍ഡ്‌ നിശയില്‍ സാംസ്‌കാരിക മന്ത്രി കെസി ജോസഫ്‌ അവാര്‍ഡുകള്‍ സമ്മാനിക്കും. ജൂറി ചെയര്‍മാന്‍ ബി. ഹരികുമാര്‍, അടൂര്‍ഭാസി കള്‍ച്ചറല്‍ ഫോറം ഭാരവാഹികളായ ഡോ. ജിഎസ്‌ പ്രദീപ്‌, ഡോ. ആര്‍എസ്‌ പ്രദീപ്‌, എസ്‌ ആര്‍ രാഗേഷ്‌ എന്നിവര്‍ തിരുവനന്തപുരത്ത്‌ വാര്‍ത്താസമ്മേളനത്തിലാണ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌.

 

 നര്‍ത്തകിbaby mathew അവാര്‍ഡ്‌- ജീവന്‍ ടി വി ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ ബേബി മാത്യൂ സോമതീരത്തിന്‌

റേഡിയോ ടെലിവിഷന്‍ രംഗത്തെ സംഘടനയായ നര്‍ത്തകിയുടെ പ്രഥമ പുരസ്‌ക്കാരങ്ങള്‍ തിരുവനന്തപുരത്ത്‌ പ്രഖ്യാപിച്ചു. ജീവന്‍ ടി വിക്ക്‌ രണ്ട്‌ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. ടെലിവിഷന്‍ രംഗത്തെ പേഴ്‌സണാലിറ്റി ഫ്‌ളയര്‍ അവാര്‍ഡിന്‌ ജീവന്‍ ടി വി ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ ബേബി മാത്യൂ സോമതീരം അര്‍ഹനായി. മികച്ച ന്യൂസ്‌ ക്യാമറാമാനായി തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ ക്യാമറാമാന്‍ ടി ശശി തെരെഞ്ഞടുക്കപ്പെട്ടു. പുരസ്‌ക്കാരങ്ങള്‍ ഈ മാസം 21ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

 

 

                                      കിഡ്‌സ്‌ ടിവി അവാര്‍ഡ്‌ ജീവന്‍ ടിവി അവതാരകയ്‌ക്ക്‌

നാഷണല്‍ ഫിലിം അക്കാദമിയുടെ ഈ വര്‍ഷത്തെ കിഡ്‌സ്‌ ടിവി അവാര്‍ഡുകള്‍ തിരുവനന്തപുരത്ത്‌ വിതരണം ചെയ്‌തു. മികച്ച അവതാരകയ്‌ക്കുള്ള പുരസ്‌കാരം ജീവന്‍ ടിവി സംപ്രഷണം ചെയ്യുന്ന ജസ്റ്റ്‌ ഫോര്‍ കിഡ്‌സിന്റെ അവതാരക മാളവിക സംവിധായകന്‍ ശ്യാമപ്രസാദില്‍ നിന്ന്‌ ഏറ്റുവാങ്ങി. മികച്ച ഷോട്ട്‌ഫിലിമായി ജീവന്‍ ടിവിയില്‍ സംപ്രഷണം ചെയ്‌ത ഉണര്‍വ്വിന്‌ വേണ്ടി സംവിധായകന്‍ ശ്യാമപ്രസാദില്‍ നിന്ന്‌ പിജി ഉണ്ണിത്താഌം പുരസ്‌കാരം ഏറ്റുവാങ്ങി. സംവിധായകന്‍ ബി.ഹരികുമാര്‍, ക്യാമ്പ്‌ ഡയറക്‌ടര്‍ ഡോ.നിത്യാനന്ദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.


ജീവന്‍ ടിവിക്ക്‌ 2011-12ല്‍ ലഭിച്ച വിവിധ അവാര്‍ഡുകള്‍

എംഎസ്‌ ബനേഷ്‌ ന്യൂസ്‌ എഡിറ്റര്‍, കറന്റ്‌ അഫയേഴ്‌സ്‌ ഇന്‍ചാര്‍ജ്‌ കാഴ്‌ചപ്പതിപ്പിന്‌ ഏഴ്‌ അവാര്‍ഡ്‌, നെറ്റിസണ്‍ ജേണലിസ്റ്റിന്‌ ഒരു അവാര്‍ഡ്‌

1.ചലച്ചിത്ര അക്കാദമി അവാര്‍ഡ്‌ ജൂറി അവാര്‍ഡ്‌ സെപ്‌തം 14

2.നാഷണല്‍ ഫിലിം അക്കാദമിയുടെ കിഡ്‌സ്‌ ടെലിവിഷന്‍ അവാര്‍ഡ്‌. (മെയ്‌ 25)

3.മികച്ച സാമൂഹ്യപ്രസക്തിയുള്ള പരിപാടിക്ക്‌ വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം (ഒക്ടോബര്‍ 27)

4.മുസിരിസ്‌ ഓണനിലാവ്‌ ടെലിവിഷന്‍അവാര്‍ഡ്‌ 10,000 രൂപ (ആഗസ്റ്റ്‌ 27)

5.മികച്ച വാര്‍ത്താധിഷ്‌ഠിത പരിപാടിക്കുള്ള കേരള ഫിലിം ഓഡിയന്‍സ്‌ കൗണ്‍സിലിന്റെ അവാര്‍ഡ്‌ (ഏപ്രില്‍ 17)

6.സോളിഡാരിറ്റി മാധ്യമപുരസ്‌കാരം കാഴ്‌ച്ചപ്പതിപ്പ്‌ പരമ്പരയിലെ ദ ഗ്രറ്റ്‌ പീപ്പിള്‍സ്‌ സ്ലം (മാര്‍ച്ച്‌ 3)

7.നാഷണല്‍ ചൈല്‍ഡ്‌ ഡവലപ്‌മെന്റ്‌ കൗണ്‍സിലിന്റെ മാധ്യമ അവാര്‍ഡ്‌ (ഡിസംബര്‍ 21)

8.മികച്ച സാമൂഹ്യപ്രതിബദ്ധതയുള്ള പരിപാടിക്കുള്ള ലോഹിതദാസ്‌ ടെലിവിഷന്‍ അവാര്‍ഡ്‌ (ഏപ്രില്‍ 2)

9. മികച്ച ഐടി പ്രാഗ്രമിഌള്ള കോഴിക്കോട്‌ കാഴ്‌ചയുടെ മാദ്ധ്യമ അവാര്‍ഡ്‌ നെറ്റിസണ്‍ ജേണലിസ്റ്റിന്‌ (മെയ്‌ 29)

2. ബാബുവെളപ്പായ- സീനിയര്‍ ന്യൂസ്‌ എഡിറ്റര്‍

1.മാദ്ധ്യമരംഗത്തെ മികച്ച സേവനത്തിന്‌ ഇന്‍സ്‌പെയര്‍ അവാര്‍ഡ്‌ (സെപ്‌തംബര്‍ 28)

3. സുബിത സുകുമാര്‍, ചീഫ്‌ ന്യൂസ്‌ പ്രാഡ്യൂസര്‍

1.ജീവകാരുണ്യപരമായ ഇടപെടലിന്‌ ഗള്‍ഫ്‌ ന്യൂസ്‌ വീക്കിന്‌ കൊല്ലം പുത്തൂര്‍ മിനിമോള്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാധ്യമ അവാര്‍ഡ്‌ 11,111 രൂപ (ഫെബ്രുവരി 27)

2.കേരള വികലാംഗസംഘടന ഐക്യമുന്നണിയുടെ ജീവകാരുണ്യ അവാര്‍ഡ്‌ (ഒക്ടോബര്‍ 25)

4. ആര്‍ ഹേമലത, സീനിയര്‍ സബ്‌ എഡിറ്റര്‍

അടൂര്‍ഭാസി കള്‍ച്ചറല്‍ ഫോറം അവാര്‍ഡ്‌്‌ പെണ്‍പതിപ്പ്‌ എന്ന ഡോക്യൂമെന്ററിക്ക്‌

5. കെ ഹരികുമാര്‍, സീനിയര്‍ പ്രാഡ്യൂസര്‍

1.നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ പരിപാടികളില്‍ നിക്ഷ്‌പക്ഷ രാഷ്‌ട്രീയ നിരീക്ഷണത്തിഌള്ള ശ്രീനാരായണ മഹാസഭ മാധ്യമ അവാര്‍ഡ്‌ ജനഹിതത്തിന്‌. 10,000 രൂപ (മെയ്‌ 30)

2.തെക്കന്‍സ്റ്റാര്‍ പത്രത്തിന്റെ മാധ്യമഅവാര്‍ഡ്‌.ദൃശ്യമാധ്യമരംഗത്തെ മികവിന്‌ (ഫെബ്രുവരി 2)

6. എം കെ.പത്മകുമാര്‍, സീനിയര്‍ പ്രാഡ്യൂസര്‍

മികച്ച പാചക പരിപാടി നളപാചകം കേരള ഫിലിം ഓഡിയന്‍സ്‌ കൗണ്‍സില്‍ അവാര്‍ഡ്‌ (ഏപ്രില്‍ 17)

8.രാജേഷ്‌ മോഹന്‍. സീനിയര്‍ പ്രാഡ്യൂസര്‍ കേരള ഫിലിം ഓഡിയന്‍സ്‌ കൗണ്‍സിലിന്റെ മികച്ച കുട്ടികള്‍ക്കുള്ള പരിപാടിക്കുള്ള അവാര്‍ഡ്‌ ജസ്റ്റ്‌ കിഡ്ഡിംഗ്‌ (ഏപ്രില്‍ 17)

7. അബി മിസ്റ്റര്‍ ഫണ്‍ അവതാരകന്‍

മികച്ച കോമഡി പരിപാടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്‌ (ഏപ്രില്‍ 18)

8. എന്‍ആര്‍.സന്തോഷ്‌, സീനിയര്‍ പ്രാഡ്യൂസര്‍

എന്‍പി അബു സ്‌മാരക അവാര്‍ഡ്‌ മിസ്റ്റര്‍ ഫണ്‍ (ജൂലായ്‌ 14)

9. ടി.ശശി, സീനിയര്‍ കാമറാമാന്‍ തിരുവനന്തപുരം ബ്യൂറോ

1.മികച്ച കാമറാമാഌള്ള തെക്കന്‍ സ്റ്റാര്‍ പത്രത്തിന്റെ മാദ്ധ്യമ അവാര്‍ഡ്‌

2.തിക്കുറിശ്ശി ഫൗണ്ടേഷന്റെ മാദ്ധ്യമ അവാര്‍ഡ്‌ (ആഗസ്റ്റ്‌ 25)

10. ബഷീര്‍ പാങ്ങോട്‌, റിയാദ്‌ ലേഖകന്‍

1.മികച്ച പ്രവാസി മാദ്ധ്യമപ്രവര്‍ത്തകഌള്ള തെക്കന്‍സ്റ്റാര്‍ പത്രത്തിന്റെ മാധ്യമഅവാര്‍ഡ്‌. (ഫെബ്രുവരി 2)

2.പ്രവാസി മാദ്ധ്യമ പ്രവര്‍ത്തകഌള്ള തിക്കുറിശ്ശി ഫൗണ്ടേഷന്‍ അവാര്‍ഡ്‌ (ആഗസ്റ്റ്‌ 25)

11. ഷെറിന്‍ ജോയ്‌, കാമറാമാന്‍ കൊച്ചി ബ്യൂറോ

നവകേരളം ജനകീയ സാംസ്‌കാരിക വികസനവേദിയുടെ മികച്ച ന്യൂസ്‌ ക്യാമറാമാഌള്ള അവാര്‍ഡ്‌ (ജൂലായ്‌ 14)

12. എസ്‌.സാജന്‍, റിപ്പോര്‍ട്ടര്‍, തിരുവനന്തപുരം ബ്യൂറോ

മികച്ച ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിംഗിഌള്ള തിക്കുറിശ്ശി ഫൗണ്ടേഷന്‍ അവാര്‍ഡ്‌ (ആഗസ്റ്റ്‌ 25)

About Jeevan TV

Jeevan Programmes

 Resources

 Jeevan TV

© Jeevan TV All rights reserved.