മനുഷ്യാവകാശ കമ്മീഷനു ബ്ലാക്ക്മെയില്‍ കേസ് പ്രതികളുടെ പരാതി


blackmail-case__small

കൊച്ചി: പോലീസ് പീഡിപ്പിച്ചെന്ന് ആരോപിച്ച് കൊച്ചി ബ്ലാക്മെയിലിംഗ് കേസിലെ പ്രതികളായ ബിന്ധ്യാസും റുക്സാനയും മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കി. പോലീസ് തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതികള്‍ക്ക് ലഭിക്കേണ്ട മനുഷ്യാവകാശങ്ങള്‍ തങ്ങള്‍ക്കു നിഷേധിച്ചെന്നും ഇരുവരും നല്‍കിയ പരാതിയില്‍ അറിയിച്ചു. അതേസമയം, പ്രത്യേക അന്വേഷണസംഘം ശരത്ചന്ദ്രപ്രസാദിന്‍റെ മൊഴി രേഖപ്പെടുത്തി. കൊച്ചി അസിസ്റ്റന്‍റ് കമ്മീഷണര്‍ റെക്സ് ഗോപിയാണ് മൊഴി രേഖപ്പെടുത്തിയത്. തന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഇപ്പോള്‍ നടക്കുന്നത് മാധ്യമവിചാരണയാണെന്നും ശരത്ചന്ദ്രപ്രസാദ് മൊഴിയില്‍ പറയുന്നു.
അതേസമയം കേസിലെ മുഖ്യപ്രതി ജയചന്ദ്രനെ തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ജയചന്ദ്രന്‍ ഒളിവില്‍ താമസിച്ചിരുന്ന കൈതമുക്കിലെ വീട്ടില്‍ എത്തിച്ചാണ് തെളിവെടുത്തത്. ജയചന്ദ്രന്‍റേതെന്ന് കരുതുന്ന ലാപ്ടോപ്പ് സുഹൃത്തിന്‍റെ വീട്ടില്‍നിന്നും കണ്ടെത്തി. ജയചന്ദ്രനെ എംഎല്‍എ ഹോസ്റ്റലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തില്ലെന്നാണ് സൂചന.

About Jeevan TV

Jeevan Programmes

 Resources

 Jeevan TV

© Jeevan TV All rights reserved.