പാറ്റൂര്‍ ഭൂമി വിവാദം: ഫ്ളാറ്റ് നിര്‍മ്മാണത്തിന് സ്റ്റേ


pattoorland
തിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഭൂമിയിലെ ഫ്ളാറ്റ് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ലോകായുക്ത ഉത്തരവിട്ടു.വിവാദ ഭൂമിയിടപാടിനെപ്പറ്റി അന്വേഷിക്കാന്‍ അമിക്കസ്ക്യൂറിയെ നിയോഗിച്ചു.ഉദ്യോഗസ്ഥതലത്തിലെ അഴിമതിയെപ്പറ്റി വിജിലന്‍സ് എഡിജിപിയുടെ നേതൃത്ത്വത്തിലുളള പ്രത്യേക സംഘം അന്വേഷണം നടത്തും.
വിഷയത്തില്‍ മുന്‍ റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,ചീഫ് സെക്രട്ടറി ഇ.കെ ഭരത്ഭൂഷന്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് പ്രാഥമികാന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടത്.
അന്വേഷണത്തില്‍ ലോകായുക്തയെ സഹായിക്കാനായി ഹൈക്കോടതി അഭിഭാഷകനായ കെ.ബി പ്രദീപിനെയാണ് ചുമതലപ്പെടുത്തിയത്.ഡിവിഷന്‍ ബഞ്ചിന്‍റേതാണ് ഉത്തരവ്.ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചതില്‍ അഴിമതി നടന്നിട്ടുളളതായി തെളിഞ്ഞിട്ടുണ്ട്.ഫ്ളാറ്റ് നിര്‍മ്മാതാക്കള്ക്ക് അനുകൂലമായി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തയാറാക്കിയതായി വ്യക്തമായ സാഹചര്യത്തില്‍ ഇതിനെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെയും ചുമതലപ്പെടുത്തി.വിജിലന്സ് എ.ഡി.ജി.പി ജേക്കബ് തോമസിന്‍റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തുക.വിവാദമായ സ്ഥലത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ നിര്‍ത്തിവെക്കാനും ഉത്തരവിട്ടു.പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഫയലുകള്‍ ഹാജരാക്കാനുളള സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടത്.കേസ് ആഗസ്റ്റ് 22ന് വീണ്ടും പരിഗണിക്കും.

About Jeevan TV

Jeevan Programmes

 Resources

 Jeevan TV

© Jeevan TV All rights reserved.