കുട്ടിക്കടത്ത്: രേഖകള്‍ വ്യാജം
- Published on 31st July 2014
കൊച്ചി: കുട്ടിക്കടത്തുകേസില്‍ മുക്കം അനാഥാലയത്തില്‍നിന്ന് കണ്ടെടുത്ത രേഖകള്‍ വ്യാജമെന്ന് ക്രൈംബ്രാഞ്ച്. കുട്ടികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവ വ്യാജമാണ്. ഡിവിഷന് വീഴ്ച ഒഴിവാക്കാനാണ് മറ്റുസംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കൊണ്ടുവരുന്നത്. അനാഥാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നത് ധനസഹായത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കുട്ടികളെ ലൈംഗിക ചൂഷണത്തിനോ ബാലവേലയ്ക്കോ ഉപയോഗിക്കുന്നതിന് തെളിവില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.